India
image_print

ഹാജരായില്ലെങ്കില്‍ അറസ്റ്റ്;കങ്കണ റണാവത്തിന് മുന്നറിയിപ്പുമായി കോടതി

Written by

askshiyas

ജാവേദ് അക്തര്‍ അപകീര്‍ത്തി കേസില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുന്നറിയിപ്പ് നല്‍കി മുംബൈ കോടതി.തിങ്കളാഴ്ച കൂടി ഹാജറായില്ല എങ്കില്‍ നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജഡ്ജി ആര്‍.ആര്‍ ഖാന്‍ വ്യക്തമാക്കി.തുടര്‍ന്ന് ഇന്നത്തെ വിചാരണയ്ക്കായി ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന റനാവത്തിന്റെ ഹര്‍ജി കോടതി അനുവദിച്ചു.അക്തറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജയ് ഭരദ്വാജും പ്രിയ അറോറയും റണൗത്തിന്റെ അപേക്ഷയെ എതിര്‍ത്തു. പുതിയ സിനിമയുടെ പ്രചാരണ വുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരക്കിലായിരുന്നുവെന്നും കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും പറഞ്ഞാണ് ചൊവ്വാഴ്ചയും കോടതിയില്‍ എത്താതിരുന്നത്.

കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങള്‍ പറഞ്ഞ് ഹാജറാകാതിരുന്നതിന് പിന്നിലെന്ന് അഭിഭാഷകന്‍ ആരോപിച്ചു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കങ്കണ നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.റിപ്പബ്ലിക് ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമുള്ള ക്രിമിനല്‍ മാനനഷ്ടത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി അക്തര്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 20 നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക.

Leave a Reply

Your email address will not be published.