India
രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ്;338 മരണം
Last updated on Sep 09, 2021, 7:28 am


രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതോടെ ലഎംആകെ കോവിഡ് ബാധിതരുടെ എണ്ണം 3,31,39,981 ആയി.കൂടാതെ 338 മരണവും റിപ്പോര്‍ട്ട് ചെയ്തു.രോഗമുക്തി നേടിയവരുടെ എണ്ണം 40, 567 പേരാണ്. ആകെ രോഗമുക്തരുടെ എണ്ണം 3,23,04,618 ആയി.രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3.31 കോടിയില്‍ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം കേരളത്തില്‍ മാത്രം ഇന്നലെ 30,196 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിത്. 181 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ ചികില്‍സയിലുള്ളത് 3,93,614 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിച്ചു.ഇന്നലെ 86,51,701 പേര്‍ക്ക് രാജ്യത്ത് വാക്സിന് നല്‍കിയിട്ടുണ്ട്


