India
കോവിഡ്: കൂടുതൽ ഇളവുകൾ നൽകും
Last updated on Sep 14, 2021, 4:09 am


സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി സർക്കാർ. സെക്രട്ടേറിയേറ്റിൽ ഇന്ന് മുതൽ പഞ്ചിങ് പുനഃരാരംഭിക്കും. ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി ഐ.ഡി. കാർഡ് പഞ്ചിങ്ങാണ് നടപ്പാക്കുന്നത്.
സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കി. ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന കാര്യങ്ങൾ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിക്കും. ഹോട്ടലുകളോട് ചേർന്ന് നിലവിൽ തുറസ്സായ സ്ഥലങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്.
കോവിഡ് ഒന്നാംതരംഗ കാലത്തെ ലോക്ഡൗണിനു ശേഷം ശനിയാഴ്ച പ്രവൃത്തിദിനമാക്കായിരുന്നു. എന്നാൽ രണ്ടാംതരംഗത്തോടെ പ്രവൃത്തിദിനം വീണ്ടും അഞ്ചുദിവസമാക്കുകയായിരുന്നു. ഇതാണ് വീണ്ടും ആറുദിവസമാക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജനജീവിതം കൂടുതൽ സജീവമാക്കുകയാണ്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി ശനിയാഴ്ച വീണ്ടും പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചു.


