India
കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം;കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് പൊലീസ് പിരിച്ചത് 86 കോടി രൂപ
Last updated on Sep 22, 2021, 8:28 am


സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് പൊലീസ് 86 കോടി രൂപ പിഴത്തുകയായി പിരിച്ചെടുത്തു.അഞ്ച് മാസം കൊണ്ടാണ് ഇതില്‍ നാല്പത്തിയൊന്പത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഈ പ്രതികരണം.
കഴിഞ്ഞ വര്‍ഷം ജൂലായ് 16 മുതലാണ് പിഴ ഈടാക്കുന്നതിന്റെ കണക്കുകള്‍ പൊലീസ് നിന്ന് ലഭിച്ചു തുടങ്ങിയത്. എന്നാല്‍ പിഴ ഈടാക്കാന്‍ പൊലീസ് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാകില്ലെന്നാണ് പൊലീസിൻറെ പ്രതികരണം. അതേസമയം ഇത്തരത്തില്‍ പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കുന്നതില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. അതേസമയം കഴിഞ്ഞ സാമ്ബത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31 വരെ 37.9 കോടി രൂപ പിഴയീടാക്കി.


