India
image_print

കൊവിഡ് കണക്കുകൾ കൂടുന്നു; 22,431 പേർക്ക് കൂടി രോഗബാധ

Written by

archanaa chuqwe

രാജ്യത്ത് കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ 19 ശതമാനം വർധന. 24 മണിക്കൂറിൽ 22,431 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 318 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്‌ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് രോഗബാധ സഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 12,616 പേർക്ക് കൂടിയാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് തുടർച്ചയായ 13 മത് ദിവസവും പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 30000 ത്തിൽ താഴെയാണ്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 97.95 ശതമാനമാണ്. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.57 ശതമാനം മാത്രമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,38,94,312 ആണ്.

Leave a Reply

Your email address will not be published.