India
image_print

കോവിഡ് മരണം; സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം

Written by

archanaa chuqwe

കൊവിഡ് മരണത്തിന് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. അപേക്ഷ നൽകി പരമാവധി 30 ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്.

പ്രതിമാസം 5000 രൂപ വീതം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് ഇത് നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനിച്ചു. ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും.

Leave a Reply

Your email address will not be published.