India
image_print

ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കണം

Written by

archanaa chuqwe

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പ്രശ്നബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണം. ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം.

കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published.