India
image_print

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കൊവിഡ്

Written by

archanaa chuqwe

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7166 പേര്‍ക്ക് സബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.ഇതിൽ 353 പേരുടെ സബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതിൽ 80 ആരോഗ്യപ്രവർത്തകരുംഉൾപ്പെടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള‌ളത്. ഇവിടെ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍കോട് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ കണക്കുകൾ

Leave a Reply

Your email address will not be published.