India
image_print

കോവിഡ്;മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുങ്ങി സംസ്ഥാനങ്ങള്‍

Written by

askshiyas

കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത ലോക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.മൂന്നാം തരംഗത്തെ പരമാവധി വൈകീപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം. രാജ്യത്ത് കോവിഡ് കേസുകളില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

 

അതേസമയം തമിഴ്‌നാടില്‍ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 15 വരെനീട്ടി. ഞായറാഴ്ചകളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനം ഉണ്ടാവില്ല. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ഏഴുദിവസത്തെ ക്വാറന്റീനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയും കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്.വിദേശത്ത് നിന്നും വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനയും ആരംഭിച്ചു. അസമിന്റെ അതിര്‍ത്തിപ്രദേശങ്ങളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ഒഡീഷയില്‍ രാത്രികാല കര്‍ഫ്യൂവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികളും സംസ്ഥാനങ്ങള്‍ എടുത്തുകഴിഞ്ഞു. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുന്നതിനാല്‍ ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.