India
കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; മുന്നറിയിപ്പുമായി വിദഗ്ധർ
Last updated on Jul 16, 2021, 5:17 am


Highlights
കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ
കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. രാജ്യത്ത് മുഴുവൻ കോവിഡിന്റെ മൂന്നാം തരംഗ ഉണ്ടാകുമെങ്കിലും അത് രണ്ടാമത്തെതിനേക്കാൾ ഗുരുതരമല്ലെന്നാണ് ഐ സി എം ആർ എപ്പിസ്റ്റമോളജി വിഭാഗം തലവൻ കൂടിയായ ഡോക്ടർ സമിരാൻ പാണ്ഡെ പറഞ്ഞത്. കൂടാതെ മൂന്നാം തരംഗത്തിൽ വില്ലനാകാൻ ഡെൽറ്റാ വകഭേദത്തിൽ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് നയിക്കുന്ന നാലു ഘടകങ്ങൾ ഉണ്ടെന്നും ഡോക്ടർ പറഞ്ഞു. ഇപ്പോഴുള്ള രോഗപ്രതിരോധശേഷി മറികടക്കുന്ന ഒരു കോവിഡ് വകഭേദം ഉണ്ടാകാമെന്നും സംസ്ഥാനങ്ങളുടെ പക്വതയില്ലാത്ത നിയന്ത്രണ നടപടികൾ ആണ് ചിലപ്പോൾ മൂന്നാം തരംഗത്തിലേക്ക് നയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല. മൂന്നാം തരംഗത്തിൽ ഏറെപ്പേരെയും ബാധിക്കുക ഡെൽറ്റവകഭേദം ആണെന്ന പ്രചരണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് ആളുകൾ ആശങ്കയിലാഴ്ത്തിയിടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മൂന്നാം രംഗത്തിൽ ആളുകളിൽ രോഗപ്രതിരോധ ശേഷി കുറയുന്നത് കൂടുതൽ വ്യാപാര ശേഷിയുള്ള വക ഭേദം പടരാൻ കാരണമാക്കുമെന്നാണ് യിം സ് ഡയറക്ടർ ഡോക്ടർ രൺദീപ് ഗുലേറിയ പറഞ്ഞത്. മൂന്നാം തരംഗത്തെ കണ്ടെത്താനായി നിരവധി പഠനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിപ്രായത്തിൽ മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയാത്തതും അപകടകരവുമാണ്. സർക്കാറുകളോട് കോവിഡ് ഏറ്റവും കൂടുതൽ പകരാൻ ഇടയുള്ള പൊതുചടങ്ങുകൾ ഉപേക്ഷിക്കണമെന്നും ഐഎംഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


