India
image_print

മാറിവരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടണം: വി കെ പോൾ

Written by

askshiyas

കോവിഡ് വകഭേദങ്ങൾ വ്യാപിക്കുന്ന സാഹചര്യങ്ങളിൽ നമ്മുടെ വാക്സിനുകൾ ഫലപ്രദമല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ. സി.ഐ.ഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കോവിഡ് വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അതിനോട് വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന വാക്സിൻ ഇന്ത്യയിലുണ്ടാകണമെന്ന് പോള്‍ കൂട്ടിച്ചേര്‍ത്തു. സാർവത്രിക വാക്‌സിൻ കവറേജ് ഉണ്ടെന്നും എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പോൾ പറഞ്ഞു.

പകർച്ചവ്യാധിയെ നേരിടാൻ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാഴ്ചത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ, എന്തെല്ലാം സംശയങ്ങൾ ഉയർന്നുവന്നുവെന്ന് നമ്മൾ കണ്ടു. അവയിൽ ചിലത് യഥാർത്ഥമായിരിക്കാം; പോൾ അറിയിച്ചു.

Leave a Reply

Your email address will not be published.