India
24 മണിക്കൂറിനിടെ 47092 കോവിഡ് കേസുകളും 509 മരണങ്ങളും
Last updated on Sep 02, 2021, 8:36 am


ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47092 കൊറോണ വൈറസ് കേസുകളും 509 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.മൂന്ന് കോടി 28 ലക്ഷത്തി 57,937 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.കൂടാതെ രാജ്യത്തെ മരണസംഖ്യ 4.39 ലക്ഷമായി (4,39,529) ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ സജീവമായ കേസുകളുടെ എണ്ണം 3.89 ലക്ഷമാണ് . റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിലും മരണങ്ങളിലും കേരളത്തില്‍ ഇന്നലെ 32,803 പുതിയ കേസുകളും 173 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ രാജ്യത്ത് 6.30 കോടി ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്.81 ലക്ഷം ഡോസ് വാക്സിന് 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തു.ഇതുവരെ 52,48,68,734 സാമ്ബിളുകളും പരിശോധിച്ചു.
അതേസമയം കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


