India
image_print

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കൊവിഡ്

Written by

archanaa chuqwe

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.135 പേർ മരണപ്പെട്ടു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 28,561 പേര്‍ രോഗമുക്തി നേടി.

തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്

Leave a Reply

Your email address will not be published.