India
കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും അമേരിക്കയില്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
Last updated on Aug 16, 2021, 2:57 pm


അമേരിക്കയില്‍ വീണ്ടും കോവിഡിന്റെ അതിതീവ്ര വ്യാപനം ഉണ്ടായേക്കുമെന്നു മുന്നറിയിപ്പ്. മഹാമാരി ഏറ്റവും രൂക്ഷമായിരുന്ന ജനുവരി,ഫെബ്രുവരി മാസങ്ങളിലേതിനു സമാനമായി പ്രതിദിന കേസുകള്‍ രണ്ടുലക്ഷം വരെ ഉയരാമെന്ന് യുഎസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ഫ്രാന്‍സിസ് കോളിന്‍സ് മുന്നറിയിപ്പ് നല്കി.അമേരിക്കയില്‍ ഇപ്പോള്‍ തന്നെ ജൂലൈ ആദ്യവാരത്തെ അപേക്ഷിച്ച് 700 ഇരട്ടിയാണ് വ്യാപനം. അതായത് പ്രതിദിനം 129,000 കേസുകള്‍.രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ സംഖ്യയില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്നാണ് ഡോ.ഫ്രാന്‍സിസ് കോളിന്‍സ് ഫോക്സ്ന്യൂസിനോട് പറഞ്ഞത്.”വരുന്ന രണ്ടാഴ്ചയ്ക്കുളളില്‍ യുഎസിലെ പ്രതിദിന പുതിയ കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിന് മുകളില്‍ പോയില്ലെങ്കില്‍ ആകും ഞാന്‍ അത്ഭുതപ്പെടുക.
ഇങ്ങനെ ഒരവസ്ഥ വീണ്ടും വരുമെന്ന് ഒരിക്കലും നാം പ്രതീക്ഷിച്ചിരുന്നില്ല. വല്ലാത്ത വേദനയുണ്ടാക്കുന്നതാണിത്.” ഡോ.കോളിന്‍സ് പറഞ്ഞു.കുതിച്ചുയരുന്ന ഡെല്‍റ്റാ വേകഭേദത്തിന്റെ വ്യാപനം ഇനിയും പരമാവധിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വാക്സിന് എടുത്ത കൂടുതല്‍ പേര്‍ക്ക്് ബൂസ്റ്റര്‍ ഡോസ് നല്‍കണോ എന്നതില്‍ രാജ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ഡോ.കോളിന്‍സ് പറഞ്ഞു.


