India
image_print

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് ബ്രിട്ടന്‍

Written by

webtngi1

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് ബ്രിട്ടന്‍.ഇതോടെ ഇനി ഇവിടെ മാസ്‌കും മറ്റു നിയന്ത്രണങ്ങളുള്‍പ്പെടെയുള്ളവ നീക്കിയിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരിക്കുന്നത്.

മാസ്‌ക്, സാമൂഹിക അകലം തുടങ്ങി എല്ലാ നിയന്ത്രണങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.നൈറ്റ് ക്ലബുകള്‍ക്കും ഇന്‍ഡോര്‍ ക്ലബുകള്‍ക്കുമൊക്കെ തുറന്നുപ്രവര്‍ത്തിക്കാം. വര്‍ക്ക് ഫ്രം ഹോമും ഒഴിവാക്കി. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ആളുകളും വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് ഇളവ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

അതേസമയം നിയന്ത്രണം ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി.ആരോഗ്യപ്രവര്‍ത്തരും പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദിവസേന 50,000നു മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും എന്നാണ് വിമര്‍ശനം. അതേസമയം ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗത്തില്‍ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.