India
image_print

രാജ്യത്ത് 46,759 പുതിയ കോവിഡ് കേസുകള്‍

Written by

archanaa chuqwe

രാജ്യത്ത് പ്രതിദിനം വര്‍ധിക്കുന്ന കോവിഡ് കേസുകളില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 46,759 കോവിഡ് കേസുകളാണ്. നിലവില്‍ 31,374 പേരാണ് രോഗമുക്തി നേടിയത്. 509 പേരുടെ മരണമാണ് കോവിഡ് മൂലം സ്വീകരിച്ചിരിക്കുന്നത്.രാജ്യത്ത് നിലവില്‍ 3,26,49, 947 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,18,52,802 രോഗങ്ങള്‍ നേടിയപ്പോള്‍ 4,37,370 പേര്‍ പേരെ കോവിഡ് കീഴടക്കി. നിലവില്‍ രാജ്യത്ത് 3,59,775 പേരാണ് ചികിത്സയിലുള്ളത്. 62,29,89,134 ഡോസ് വാക്‌സിന്‍ ആണ് ഇതുവരെ നല്‍കിയത്. ഇതില്‍ 1,03,35,290 ഡോസാണ് കഴിഞ്ഞ 24 മണിക്കൂര്‍ മാത്രം വിതരണം ചെയ്തത്.

 

അതേസമയം കോരളത്തില്‍ ഇന്നലെ 32,801 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി.,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

 

Leave a Reply

Your email address will not be published.