India
image_print

കൂടുതല്‍ തവണ വാതില്‍ തുറന്നാല്‍ പൂട്ടിയിടും;കര്‍ശന നിയന്ത്രണങ്ങളുമായി ചൈന

Written by

archanaa chuqwe

ചൈനയിലെ വുഹാനില്‍ 2019 അവസാനത്തോടെയാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. മറ്റ് രാജ്യങ്ങള്‍ മഹാമാരിയോട് പൊരുതുമ്പോള്‍ ചൈന പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.എ്നനാല്‍ ഇപ്പോള്‍ ചൈനയില്‍ വീണ്ടും കോവിഡ് രൂക്ഷമാകുന്നു.ഇതേതുടര്‍ന്ന ചൈനയില്‍ പലയിടങ്ങളിലും കര്‍ശന നിയന്ത്രണങ്ങാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി ക്വാറന്റയിനില്‍ ഉള്ള വ്യക്തി മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ തന്റെ മുറിയുടെ വാതില്‍ തുറന്നാല്‍ അയാളെ മുറിക്കകത്തിട്ട് പൂട്ടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പ്രാദേശിക ഭരണകൂടവും നിയന്ത്രണങ്ങളും കര്‍ശനമാണ്.അതിനാല്‍ ഈ പൂട്ടിയിടല്‍ ചിലപ്പോള്‍ ക്വാറന്റയിന്‍ കാലാവധി കഴിഞ്ഞും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇങ്ങനെ പുറത്തിറങ്ങിയാല്‍ മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടിയ ശേഷം ഇരുമ്പ് തകിട് കൊണ്ട് വാതിലിന് കുറുകെ ആണിയടിച്ച് തറയ്ക്കും.ചിലയിടത്ത് ഈ ഇരുമ്പ് തകിടുകള്‍ വെല്‍ഡ് ചെയ്തും വെയ്ക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്തു വുഹാനില്‍ ഉള്‍പ്പെടെ കോവിഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.ജൂലൈയില്‍ 328 കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി മുതല്‍ ജൂലൈ വരെ ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധയേക്കാള്‍ കൂടുതലാണിത്. ഇതോടെ പല പ്രദേശങ്ങളും ലോക്ക്ഡൌണിലായിട്ടുണ്ട്.

 

Leave a Reply

Your email address will not be published.