India
image_print

കോവിഡ് വ്യാജ പ്രചരണം; ഇന്ത്യ മുന്നിലെന്ന് പഠനം

Written by

archanaa chuqwe

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ കോവിഡ് പ്രചരണം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ഇന്ത്യയെന്ന് പഠന റിപ്പോർട്ട്. ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 138 രാജ്യങ്ങളിലെ 9657 തെറ്റായ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്താണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ത്യയിൽ മാത്രം 18.0 7% തെറ്റായവിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതാണ് ഈ നിരക്ക് കൂടാൻ കാരണമെന്നാണ്പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇൻറർനെറ്റ് ഉപയോഗിക്കേണ്ട ധാരണ കുറവും തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കു തൊട്ടുപിന്നിലുള്ളത് യു. എസ് ആണ്. പുറകെ ബ്രസീൽ, സ്പെയിൻ, എന്നീ രാജ്യങ്ങളും ഉണ്ട്. അതേസമയം കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവെച്ച സാമൂഹിക മാധ്യമങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ഉള്ളത് ഫേസ്ബുക്കാണ്. രാജ്യത്ത് കോവിഡ് വാക്സിന്റെ പേരിൽ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി നേരത്തെ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പഠന റിപ്പോർട്ടുകൂടി പുറത്തു വരുന്നത്.

Leave a Reply

Your email address will not be published.