India
വിമാനക്കമ്പനികളുടെ കൊള്ളയടി;പ്രതിസന്ധിയിലായി പ്രവാസികള്‍
Last updated on Sep 05, 2021, 10:26 am


പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാനക്കമ്പനികള്‍. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാനസര്‍വ്വീസ് ആരംഭിച്ചത്. അത് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കിയെങ്കിലും വിമാനകമ്പനികള്‍ ഭീമമായ ചാര്‍ജ്ജാണ് പ്രവാസികളില്‍ നിന്നും ഈടാക്കുന്നത്. ഇരുപതിനായിരം രൂപ ഈടാക്കിയ സ്ഥലത്ത് ഇപ്പോള്‍ രണ്ട് ലക്ഷം രൂപ വരെയാണ്. കൊച്ചി, ഹൈദരാബാദ്, മുംബൈ, എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് കുവൈറ്റിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചത് സെപ്റ്റംബറിലാണ്. ആഴ്ച 5528 യാത്രക്കാര്‍ക്കാണ് സഞ്ചാര അനുമതി.
1 ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് കുവൈറ്റില്‍ നിന്നുള്ള എയര്‍ലൈനുകള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധിക്കരിച്ചിരിക്കുന്ന നിരക്ക്. വിസ പുതുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് പ്രവാസികളെയും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരെയും , ജോലി നഷ്ടപ്പെട്ട് പുതിയ തൊഴില്‍ തേടുന്നവര്‍ക്കും വിമാനക്കമ്പനികളുടെ വില വര്‍ധിപ്പിക്കല്‍ തിരിച്ചടിയാകും. പ്രത്യേക മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഇന്ത്യയില്‍ നിന്ന് യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് യാത്ര അനുമതി നല്‍കിയത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശന അനുമതി നല്‍കിയിട്ടുണ്ട്.


