India
image_print

കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിച്ച ശേഷം മാത്രമെ കടത്തിവിടുകയുള്ളൂ എന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ്

Written by

archanaa chuqwe

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തിലേക്ക് എത്തുന്ന യാത്രക്കാരെ പരിശോധിച്ച ശേഷം മാത്രമെ കടത്തിവിടുകയുള്ളൂ എന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു.കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കില്ല. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കർശന നിയന്ത്രണം കർണാടക ഏർപ്പെടുത്തിയിരിക്കുന്നത്.

 

യാത്രക്കാരുടെ കൈവശം ആര്‍ ടി പി സി ആര്‍ ഇല്ലാത്ത പക്ഷം താപനില പരിശോധിക്കുകയും വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും ചെയ്യും. പരിശോധനക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യസെക്രട്ടറിക്കും കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ പറഞ്ഞു.അതേസമയം, 24 മണിക്കൂറിനിടെ 13 പേര്‍ക്ക് മാത്രമാണ് ഗുജറാത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത്. 14 പേര്‍ രോഗവിമുക്തി നേടുകയും ചെയ്തു. ഗുജറാത്തില്‍ നിലവില്‍ 155 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published.