India
image_print

ആശ്വാസം;രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

Written by

archanaa chuqwe

ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ രാജ്യത്ത് ഇന്നലെ കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് ഇന്ന് 30,948 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.403 പേരാണ് ഇന്നലെ കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ ദിവസം 38,487 പേര്‍ രോഗമുക്തി നേടി.രോഗമുക്തി നിരക്ക് 97.57 ശതമാനമായി. 152 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.3,53,398 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.

അതേസമയം സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് ഉയര്‍ന്ന് നില്‍ക്കുകയാണ്. സംസ്ഥാനത്ത് ടി പി ആര്‍ ഉയരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും. അതേസമയം സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയതായി പ്രഖ്യാപിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സെപ്റ്റംബര്‍ 1 മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും ഫിസിക്കല്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു.

Leave a Reply

Your email address will not be published.