India
കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക
Last updated on Sep 08, 2021, 5:15 am


കോവിഡിന് പുറമെ നിപ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് കർണാടക സർക്കാർ. നിലവിൽ കേരളത്തിലുള്ള മലയാളികൾ കർണാടകയിലേക്ക് വരരുതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കായി കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോട് കർണാടക സർക്കാരിന്റെ അഭ്യർത്ഥന. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്നും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കും നിപയുമായി ബന്ധപ്പെട്ട ജാഗ്രതാ നിർദേശം കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാനിർദേശം. നിപയുടെ സാഹചര്യം സംസ്ഥാനങ്ങൾ സൂക്ഷ്മമായി വിലയിരുത്തണമെന്നും കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കണമെന്നുമാണ് കേന്ദ്ര നിർദേശം.അതേസമയം കേരളത്തിൽ ചൊവ്വാഴ്ച 25, 772 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ 186 മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.


