India
image_print

ഓണക്കാലത്ത് ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

Written by

askshiyas

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡിൽ നിന്നും ആരും മുക്തരല്ലെന്നും കഴിഞ്ഞ ഓണസമയത്ത് രണ്ടായിരത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യാപന ശേഷി കൂടിയ ഡെൽറ്റ വലിയ ഭീഷണിയാണ് .അതിനാൽ തന്നെ ഓണം കഴിഞ്ഞാൽ കൂടുതൽ കോവിഡ് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും കടയിൽ പോകുമ്പോഴും ജാഗ്രത പാലിക്കണം. യാത്ര ചെയ്യുമ്പോൾ ഡബിൾ മാസ്ക് ധരിക്കുകയും സോപ്പിട്ട് കൈകഴുക്കുകയും വേണം കഴുകാതെ മൂക്ക്, വായ, കണ്ണ്, എന്നിവിടങ്ങൾ സ്പർശിക്കാൻ പാടില്ല. എല്ലായിടത്തും രണ്ടുമീറ്റർ സാമൂഹിക അകലമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കണം. കടകളിലും മാർക്കറ്റുകളിലും ആരും തന്നെ തിരക്ക് കൂടാൻ പാടില്ല. സാമൂഹിക അകലം ഉറപ്പാക്കാൻ കടക്കാരും ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.