India
കര്‍ശന പരിശോധന;കോവിഡ് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്
Last updated on Aug 16, 2021, 8:47 am


വരും ദിവസങ്ങളില്‍ കോവിഡ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്ത് കര്‍ശന പരിശോധനയുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം രംഗത്തെത്തി. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ജില്ലാ അധികൃതര്‍ക്ക് പുറമേ പോലീസിനോടും പരിശോധന ശക്തമാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ജനങ്ങളെയും വ്യാപാരികളെയും പരിശോധനയുടെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നും നിര്‍ദേശമുണ്ട്.
നിലവിലെ രോഗ നിരക്ക് അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബുധനാഴ്ച എടുക്കും. നിലവില്‍ 87 തദ്ദേശസ്ഥാപനങ്ങളിലെ 634 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഐപിആര്‍ 14 കൂടുതലുള്ള ജില്ലകളില്‍ മെക്രോ കണ്ടെയ്മെന്റുകള് അന്‍പത് ശതമാനം വര്‍ദ്ധിപ്പിക്കും. രോഗവ്യാപനം ഉണ്ടായാല്‍ ചെറിയ പ്രദേശത്തെ പോലും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


