India
image_print

ഫൈസര്‍ ഗുളിക കോവിഡിനെതിരെ 90% ഫലപ്രദം

Written by

askshiyas

ആഗോള തലത്തില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും കോവിഡ് ആന്റി വൈറല്‍ ഗുളിക ഫലപ്രദമെന്ന് ഫൈസര്‍.90 ശതമാനവും ഫലപ്രദമാണെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. 1,000 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമഫലം വെളിപ്പെടുത്തിയത്.പാക്‌സ്ലോവിഡ് എന്നറിയപ്പെടുന്ന ഗുളിക ഏകദേശം 1,200 പേരില്‍ നടത്തിയ ഇടക്കാല ഫലങ്ങളെ അടിസ്ഥാനമാക്കി, ആശുപത്രിവാസമോ മരണമോ തടയുന്നതില്‍ 89 ശതമാനം ഫലപ്രദമാണെന്ന് കമ്പനി കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.10 ലക്ഷം പേര്‍ക്കുള്ള ഗുളിക വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിട്ടുണ്ട്.

 

അതേസമയം, യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളില്‍ 15 ശതമാനവും യുഎസിലാണ്. ജനസംഖ്യയുടെ 60 ശതമാനം പേരും പൂര്‍ണമായി വാക്‌സീന്‍ എടുത്തിട്ടുണ്ട്. വാക്‌സീന്‍ ലഭ്യമാക്കിയ തുടക്കത്തില്‍ രാജ്യത്തെ മരണസംഖ്യ ഏകദേശം 3,00,000 ആയിരുന്നു. ജൂണ്‍ പകുതിയോടെ ഇത് 6 ലക്ഷത്തിലും ഒക്ടോബറില്‍ 7 ലക്ഷത്തിലും എത്തി.അതേസമയം കഴിഞ്ഞ ദിവസം വാക്‌സിന്‍ എടുക്കാത്തതിന് 27 സൈനിക ഉദ്യോഗസ്ഥരെ യുഎസ് വ്യോമസേന പുറത്താക്കിയിരുന്നു. ആദ്യമായിട്ടാണ് യുഎസ് ഇത്തരത്തില്‍ സൈനികരെ പുറത്താക്കുന്നത്.എന്തുകൊണ്ടാണ് വാക്‌സിന്‍ സ്വീകരിക്കാത്തതെന്ന് വിശദീകരണം നല്‍കാന്‍ പുറത്താക്കിയ സൈനികര്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇളവ് നല്‍കാന്‍ പര്യാപ്തമായ വിശദീകരണം ആരും നല്‍കിയില്ല.നിലവില്‍ എല്ലാ സൈനിക അംഗങ്ങള്‍ക്കും ഓഗസ്റ്റില്‍ പെന്റഗണ്‍ വാക്‌സിന്‍എടുക്കല്‍നിര്‍ബന്ധമാക്കിയിരുന്നു. ഭൂരിപക്ഷം സൈനികരും കുറഞ്ഞത് ഒരുഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരാണ്.97 ശതമാനം വ്യോമസേനാംഗങ്ങളും ഇതിനോടകം കോവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. യുഎസ് വ്യോമസേനയില്‍ 326,000 സജീവ അംഗങ്ങളാണ് ഉള്ളത്. വിവിധ യുഎസ് സേനകളിലായി 79 ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.