India
image_print

സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുമോ?,അവലോകന യോഗം ഇന്ന്

Written by

archanaa chuqwe

തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്ന സാഹചര്യത്തില്‍ കോവിഡ് അവലോകനയോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിയ്ക്ക് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും.രോഗവ്യാപനം രൂക്ഷമാണെങ്കിലും ലോക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് സര്‍ക്കാരിന് താല്‍പ്പര്യമില്ല. നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് യോഗം പരിഗണിച്ചേക്കും. നിലവില്‍ എ,ബി,സി കാറ്റഗറി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

അതേസമയം എറണാകുളം ജില്ലയില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ടിപിആറിന് പകരം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം നോക്കിയുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷമുള്ള സാഹചര്യം അവലോകന യോഗം വിലയിരുത്തും.ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് മൂന്നാം തരംഗംതുടരുന്നതിനിടെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസം 3,33,533 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ആക്റ്റിവ് കേസുകളുടെ എണ്ണം 21,87,207 ആണ്. 93.18 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.65 ശതമാനമാണ്. ഇതുവരെ 161.92 കോടി ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന കേസുകള്‍ കുറയുമ്പോഴും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ദില്ലിയില്‍ രോഗികളുടെ എണ്ണം 11000 ആയി കുറഞ്ഞു. അതേസമയം, 7 മാസത്തിനിടയിലെ ഏറ്റവും കൂടിയ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.മഹാരാഷ്ട്രയിലും കര്‍ണാടകയിലും 40000 ന് മുകളില്‍ ആണ് പ്രതിദിന രോഗികള്‍. കേരളം, ഗുജറാത്ത്,കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായി. ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്

 

Leave a Reply

Your email address will not be published.