India
കോവിഡ് വ്യാപനം;നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍
Last updated on Jan 27, 2022, 7:29 am


സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങല്‍ കടുപ്പിക്കാന്‍ തീരുമാനമായത്. തിരുവനന്തപുരത്തിന് പുറമെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ ആരാധന മാത്രമേ അനുവദിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രം നേരിട്ട് നടത്താം. തിയേറ്ററുകളും ജിനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളും അടച്ചിടും.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.


