India
image_print

38 മലയാളി വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; കര്‍ശന പരിശോധനയുമായി കര്‍ണാടക

Written by

archanaa chuqwe

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനയുമായി കര്‍ണാടക. ട്രെയിനില്‍ എത്തുന്ന യാത്രക്കാരെ റെയില്‍വേ സ്റ്റേഷനുകളില്‍ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ആര്‍ടിപിസിആര്‍ പരിശോധനാഫലം ഉണ്ടെങ്കിലും കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് പരിശോധന നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തിനുള്ളില്‍ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന നടത്തുക.കേരളത്തില്‍ നിന്നെത്തിയ 38 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്വീകരിച്ചത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇതോടെ പോസിറ്റീവായവരുടെ എണ്ണം 66 ആയി 265 വിദ്യാര്‍ഥികളാണ് നിലവില്‍ കോളേജില്‍ ഉള്ളത്.

കേരളത്തില്‍ നെഗറ്റീവായ പല കോവിഡ് കേസുകളും കര്‍ണാടകയിലെ പരിശോധനയില്‍ പോസിറ്റീവാക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കര്‍ശന കോവിഡ് പരിശോധന നടക്കുന്നില്ലെന്ന ആരോപണവും ശക്തമാക്കുന്നു.ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശനപരിശോധനയാണ് കര്‍ണാടക ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഫലം പോസിറ്റീവ് ആയാല്‍ ഏഴു ദിവസത്തിനു ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂ. ആളുകളില്‍ നിന്നും ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പോസിറ്റീവായവര്‍ക്ക് താമസിക്കാന്‍ ഹോട്ടലുകളും കോവിഡ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു നേരത്തെ കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്. വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ശക്തമാക്കുമെന്നാണ് നഗരസഭ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം സമയം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.