India
image_print

സംസ്ഥാനാന്തര യാത്രയ്ക്കു വിലക്കു പാടില്ല; പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം

Written by

archanaa chuqwe

കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനാന്തര യാത്രകള്‍ക്ക് വിലക്ക് പാടില്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാനാന്തര വിമാന, റെയില്‍വേ, ജല, റോഡ്, യാത്രകള്‍ക്കും വിലക്കില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുവാന്‍ ആര്‍ടി പിസി ആര്‍,ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്നും എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിക്കണമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.

 

രണ്ടുഡോസ് വാക്‌സിന്‍ എടുത്ത് 15 ദിവസം പൂര്‍ത്തിയാക്കിയ ലക്ഷണങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്കും പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കാം. ഇവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.ആഭ്യന്തര വിമാന യാത്രയ്ക്ക് പിപി കിറ്റ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ എടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ടെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ വര്‍ധനവില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം.

 

Leave a Reply

Your email address will not be published.