India
image_print

നേരിയ ആശ്വാസം; രാജ്യത്ത് ഇന്നലെ 38,948 പേര്‍ക്ക് കോവിഡ്

Written by

archanaa chuqwe

രാജ്യത്ത് കോവിഡില്‍ നേരിയ ആശ്വാസം.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38,948 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.24 മണിക്കൂറിനുള്ളില്‍ 219 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതൊരു വലിയ ആശ്വാസമാണ്.ഇതോടെ മരണസംഖ്യ 4,40,752 ആയി ഉയര്‍ന്നു. മരണനിരക്ക് 1.33 ശതമാനമായി കുറഞ്ഞു.രാജ്യത്ത് ഇന്നലെ 14 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ ഡാറ്റ പറയുന്നു.രോഗമുക്തി നിരക്ക് 97.44 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചതില്‍ 26,701ഉം കേരളത്തിലാണ്.3,903 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.നിലവില്‍ 4,04,874 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3,30,27,621 പേര്‍ക്ക്. ഇതില്‍ 3,21,81,995 പേര്‍ രോഗമുക്തി നേടി.ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 68,75,41,752 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ ഞായറാഴ്ച 74 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആകെ മരണസംഖ്യ 21,496 ആയി ഉയര്‍ന്നു, അതേസമയം മൊത്തം പോസിറ്റിവിറ്റി നിരക്കില്‍ (ടിപിആര്‍) നേരിയ കുറവ് രേഖപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,55,543 സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം ടിപിആര്‍ 17.17 ശതമാനമായി ഉയര്‍ന്നു. ഇതോടെ 3,23,90,313 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.സംസ്ഥാനത്തെ 14 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോട് രേഖപ്പെടുത്തി, 3,366, തൃശൂര്‍ (3,214), എറണാകുളം (2,915), മലപ്പുറം (2,568), പാലക്കാട് (2,373), കൊല്ലം (2,368), തിരുവനന്തപുരം (2,103), കോട്ടയം (1,662), ആലപ്പുഴ (1,655), കണ്ണൂര്‍ (1,356), ഇടുക്കി (1,001), പത്തനംതിട്ട (947) എന്നിങ്ങനെയാണ് രോഗബാധ.

 

Leave a Reply

Your email address will not be published.