India
image_print

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; പുതിയ രോഗികള്‍ 31,222

Written by

archanaa chuqwe

കോവിഡ് കേസുകളില്‍ ഇന്നും നേരിയ ആശ്വാസം.കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം കൂടുതലാണ്. 42,942 പേര്‍ക്കാണ് രോഗ മുക്തി. 290 പേരാണ് മരിച്ചത്.290 പുതിയ മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ മരണസംഖ്യ 4,41,042 ആയി ഉയര്‍ന്നു.മരണനിരക്ക് 1.33 ശതമാനമായി രേഖപ്പെടുത്തി. കേരളത്തില്‍ നിന്ന് 135 പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള 37 പേരുമാണ് കോവിഡ് മൂലം മരണപ്പെട്ടത്.മഹാരാഷ്ട്രയില്‍ നിന്ന് 1,37,811, കര്‍ണാടകയില്‍ നിന്ന് 37,426, തമിഴ്‌നാട്ടില്‍ നിന്ന് 35,036, ഡല്‍ഹിയില്‍ നിന്ന് 25,082, ഉത്തര്‍പ്രദേശില്‍ നിന്ന് 22,861, കേരളത്തില്‍ നിന്ന് 21,631, പശ്ചിമ ബംഗാളില്‍ നിന്ന് 18,515 എന്നിങ്ങനെ രാജ്യത്ത് ഇതുവരെ 4,41,042 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

രോഗികളുടെ എണ്ണം 3,30,58,843 ആയി. ആകെ രോഗ മുക്തര്‍ 3,22,24,937. ആകെ മരണം 4,41,042.നിലവില്‍ 3,92,864 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 69,90,62,776 പേര്‍ക്ക് വാക്സിന്‍ നല്‍കി.രോഗമുക്തി നിരക്ക് 97.48 ശതമാനമായി രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.ഇന്നലത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇന്ന് കൊറോണ വൈറസ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്

 

Leave a Reply

Your email address will not be published.