India
image_print

രാജ്യത്ത് വീണ്ടും നാല്‍പ്പതിനായിരം കടന്ന് കോവിഡ്;ഏറെയും കേരളത്തില്‍

Written by

askshiyas

രാജ്യത്ത് വീണ്ടും നാല്‍പ്പതിനായിരം കടന്ന് കോവിഡ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,965 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏറെയും കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 30,203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.115 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് മൂലം 460 മരണങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു. ഇതോടെ രാജ്യത്ത് ആകെ് മരണസംഖ്യ 4.39 ലക്ഷമായി.

നിലവില്‍ 3,78,181 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.കോവിഡ് വാക്‌സിനേഷനില്‍ വീണ്ടും റെക്കോര്‍ഡ് തിരുത്തി രാജ്യം. 1.09 കോടിയിലധികം ഡോസ് ചൊവ്വാഴ്ച രാജ്യത്ത് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.വെള്ളിയാഴ്ച രാജ്യത്ത് വാക്‌സിന്‍ വിതരണം ഒരു കോടിയില്‍ എത്തിയിരുന്നു. ഉത്തര്‍പ്രദേശ് ഒറ്റദിവസംകൊണ്ട് 29 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.അതേസമയം, ദേശീയ തലസ്ഥാനത്ത് പ്രോട്ടോക്കോളുകള്‍ പാലിച്ച് 9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറന്നു.

Leave a Reply

Your email address will not be published.