India
image_print

രാജ്യത്ത് കോവിഡ് കുറയുന്നു;ഇന്നലെ 28,591 പേര്‍ക്ക് രോഗം

Written by

askshiyas

രാജ്യത്ത് കോവിഡ് കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ ഇരുപതിനായിരം രോഗികളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20,487 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയില്‍ 3075 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.സജീവമായ കേസുകള്‍ 3.84 ലക്ഷമായി കുറഞ്ഞു.34,848പേര്‍ രോഗമുക്തരായി. 338പേര്‍ മരിച്ചു.ഇതോടെ രാജ്യത്ത് ആകെ 4,42,665പേരാണ് കോവിഡ് മൂലം മരിച്ചത്.

3,32,36,921 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,84,921പേര്‍ ചികിത്സയിലുണ്ട്. 3,24,09,345പേര്‍ രോഗമുക്തരായി.കേരളത്തില്‍ ശനിയാഴ്ച 20,487 പുതിയ കോവിഡ് -19 കേസുകളും 181 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 22,484 ല്‍ എത്തി. പോസിറ്റിവിറ്റി നിരക്ക് 15.19%ആണ്.പശ്ചിമബംഗാള്‍ ശനിയാഴ്ച 752 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍കേന്ദ്രം മാര്‍ഗരേഖ പുതുക്കി. ഇത് പ്രകാരം കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.