India
image_print

രാജ്യത്ത് ഇന്നലെ 29,616 പേര്‍ക്ക് കോവിഡ്

Written by

archanaa chuqwe

രാജ്യത്ത് ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെയെത്തി.ഇന്നലെ 29,616 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.290 രോഗികള്‍ കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ ആകെ മരണം 446658 ആയി.28,046 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,01,442 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്. സ്ഥിതി ഇപ്പോള്‍ മെച്ചപ്പെടുന്നതായി തോന്നുമെങ്കിലും, അതിന്റെ കണക്കുകള്‍ എപ്പോള്‍ വേണമെങ്കിലും വര്‍ദ്ധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തിലാണ്. ഇന്നലെ സ്ഥിരീകരിച്ച 29,616 കേസുകളില്‍ 17,983 ഉം കേരളത്തിലാണ്. സംസ്ഥാനത്തിന് പുറത്ത് 11,633 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്.

അതേസമയം മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും.സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പ്രവേശനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 -ാം തരം വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. അതേസമയം ഏഴ് കോടിയിലധികം പേര്‍ മഹാരാഷ്ട്രയിന്‍ സ്വീകരിച്ചതായാണ് കേന്ദ്ര കണക്ക്.

Leave a Reply

Your email address will not be published.