India
image_print

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു;55 ശതമാനം കേസുകള്‍ കേരളത്തില്‍

Written by

askshiyas

രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 26,030പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 55 ശതമാനം. ഇതോടെ ആകെ കേസുകള്‍ 3,36,97,581ആയി . ആകെ രോഗമുക്തി 32,9,58,002 ആണ് നിലവില്‍ 2,92,206 പേരാണ് ചികിത്സയിലുള്ളത്. 179 പേര്‍ മരിച്ചതോടെ ആകെ മരണം 4,47,373ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1, 02, 22,525 പേരാണ് വാക്‌സിന്‍ സ്വികരിച്ചത്.

അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ളബസ്സ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ചും ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് ചര്‍ച്ച നടത്തും.വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ?ഗം തീരുമാനമെടുക്കും. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ മാത്രമാണ് സ്‌കൂളില്‍ ക്ലാസ്. സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ളക്ലാസുംതുടരും.

Leave a Reply

Your email address will not be published.