India
കോവിഡ് വ്യാപനം;രാജ്യത്ത് 42,766 പേര്‍ക്ക് രോഗം
Last updated on Sep 05, 2021, 6:38 am


രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞദിവസവും നാല്‍പ്പതിനായരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ഞായറാഴ്ച 42,766 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.നിലവില്‍ രാജ്യത്ത് സജീവമായ രോഗികളുടെ എണ്ണം 4,10,048 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 97.42 ശതമാനമാണ് രോഗമുക്തി നിരക്ക്.രാജ്യത്ത് ഇന്നലെ കോവിഡ് മൂലം 308 മരണങ്ങള് റിപ്പേര്‍ട്ട് ചെയ്തു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍, കേരളത്തില്‍ ഇന്നലെ 29,682 പുതിയ കേസുകളും 142 മരണങ്ങളും രേഖപ്പെടുത്തി.
രാജ്യത്ത് ഇതുവരെ 66.89 കോടി വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 1.56 കോടി വാക്സിന് ഡോസുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.അതേസമയം കോവിഡ് മൂലം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു.


