India
image_print

കുറയാതെ കോവിഡ്;ഇന്നലെ 38,353 പേര്‍ക്ക് രോഗം

Written by

archanaa chuqwe

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ ചികിത്സയിലുള്ളത് 3,86,351 പേരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാജ്യത്ത് കോവിഡ് സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് 36 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. കഴിഞ്ഞദിവസം 28, 204 പേര്‍ക്ക് രോഗബാധ സ്വീകരിച്ചത്. 498 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ രോഗബാധിതരുടെ എണ്ണം ജില്ലകളില്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് മൂന്നിലെ ആഴ്ചയില്‍ 18 ആയിരുന്നത് 37 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 44 ജില്ലകളില്‍ പ്രതിദിന ടി പി ആര്‍ 10 ശതമാനത്തിനു മുകളിലാണ്. 37 ജില്ലകളില്‍ സ്ഥിതി ആശങ്കാജനകമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. സംസ്ഥാനത്തു മാത്രം വിവിധ ജില്ലകളിലായി 4,90,858 പേരാണ്‌നിരീക്ഷണത്തിലുള്ളത്.അതേസമയം ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്.

 

Leave a Reply

Your email address will not be published.