India
image_print

ശമനമില്ലാതെ കോവിഡ്;രാജ്യത്ത് ഇന്നലെ 36,571 പേര്‍ക്ക് രോഗം

Written by

archanaa chuqwe

രാജ്യത്ത് കോവിഡ് കേസുകള്‍ ശമനമില്ലാതെ തുടരുന്നു. ഇന്നലെ രാജ്യത്ത് 36,571 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് 540 മരണങ്ങളാണ് ഇന്നലെ കോവിഡ് മൂലമുണ്ടായത്. 3,63,605 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് 150 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണ്.രോഗമുക്തി നിരക്ക് 97.54% ആണ്.തുടര്‍ച്ചയായ 25ആം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.

അതേസമയം,കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. കേരളത്തില്‍ ഇന്നലെ 21,116 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അത് സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്. വ്യാഴാഴ്ച 197 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണനിരക്കും സംസ്ഥാനങ്ങളിലായിരുന്നു. കൂടാതെ രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട് .അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ആയിരിക്കും വാക്‌സിന്‍ നല്‍കി തുടങ്ങുക. ഡിസംബറോടെ രാജ്യത്തെ കുട്ടികള്‍ക്കുളള നാലു വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കും. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ച വാക്‌സിനുകള്‍ക്കായിരിക്കും അനുമതി ഉണ്ടാക്കുക.

Leave a Reply

Your email address will not be published.