India
image_print

വാക്‌സിനേഷില്‍ വീണ്ടും റെക്കോഡ് നേട്ടം;1.09 കോടിയിലധികം ഡോസ് വിതരണം ചെയ്തു

Written by

askshiyas

കോവിഡ് വാക്‌സിനേഷനില്‍ വീണ്ടും റെക്കോര്‍ഡ് തിരുത്തി രാജ്യം. 1.09 കോടിയിലധികം ഡോസ് ചൊവ്വാഴ്ച രാജ്യത്ത് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രതിദിന കോവിഡ് പ്രതിരോധകുത്തിവെപ്പ് നല്‍കിയ രാജ്യം എന്നതില്‍ നിന്നും പുതിയ റെക്കോര്‍ഡാണ് രാജ്യം കുറിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 65 കോടി ഡോസ് വിതരണം ചെയ്തതായും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ച രാജ്യത്ത് വാക്‌സിന്‍ വിതരണം ഒരു കോടിയില്‍ എത്തിയിരുന്നു. ഉത്തര്‍പ്രദേശ് ഒറ്റദിവസംകൊണ്ട് 29 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും ഇന്ത്യയുടെ കോവിഡ് പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്.

 

Leave a Reply

Your email address will not be published.