India
image_print

വ്യത്യസ്​ത വാക്​സിനുകൾ ​​നൽകാമെന്ന്​ ലോകാരോഗ്യസംഘടന

Written by

askshiyas

വ്യത്യസ്​ത നിർമ്മാതാക്കളുടെ വാക്സിനുകൾ ​ജനങ്ങൾക്ക്​ നൽകാമെന്ന്​ വ്യക്തമാക്കി ലോകാരോഗ്യസംഘടന. ആദ്യഡോസായി ആസ്​ട്രസെനിക്ക, ഫൈസർ വാക്​സിനുകൾ സ്വീകരിച്ച്​ ഒമ്പത്​ മാസത്തിന്​ ശേഷം മൊഡേണ വാക്​സിൻ സ്വീകരിക്കുകയാണെങ്കിൽ അത് രോഗപ്രതിരോധശേഷി കൂട്ടുമെന്ന പഠനറിപ്പോർട്ട്​ പുറത്ത്​ വന്നതിന് പിന്നാലെയാണ്ലോകാരോഗ്യസംഘടനയു ടെ നിർണായക നീക്കം.

 

അതേസമയം ഫൈസറും മോഡേണയും വികസിപ്പിച്ചെടുത്ത എം.ആർ.എൻ.എ വാക്​സിനുകൾ ഒന്നാം ഡോസായി ആസ്​ട്രസെനിക്കയുടെ വാക്​സിൻ സ്വീകരിച്ചയാൾക്ക്​ നൽകുന്നതിൽ പ്രശ്​നമില്ലെന്നും സിനോഫാം വാക്​സിൻ സ്വീകരിച്ച ഒരാൾക്ക്​ രണ്ടാം ഡോസായി എതെങ്കിലും എം.ആർ.എൻ.എ വാക്​സിനോ ആസ്​ട്രസെനിക്കയുടെ വാക്​സിനോ നൽകാമെന്നും ലോകാരോഗ്യസംഘടന മാർഗനിർദേശത്തിൽ പറയുന്നു. ബൂസ്റ്റർ ഡോസിനും ഇത്തരത്തിൽ വാക്​സിൻ മിക്​സിങ്​ സാധ്യമാവും.വാക്​സിനുകളുടെ മിക്​സിങ്ങിനായി ശുപാർശകൾ സമർപ്പിച്ച ലോകാരോഗ്യസംഘടന ഇതുമായി ബന്ധപ്പെട്ട്​ പഠനം നടത്തിയതിന്​ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published.