India
image_print

3.86 കോടി പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Written by

askshiyas

നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ രാജ്യത്തെ 3.86 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ആക്ടിവിസ്റ്റായ രാമന്‍ ശര്‍മ സമര്‍പ്പിച്ച വിവരാവകാശ അന്വേഷണത്തിലാണ് കേന്ദ്രം മറുപടി നല്‍കിയത്. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കണമെന്നാണ് ശുപാര്‍ശ.കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നാം ഡോസ് എടുത്തിനുശേഷം 84 മുതല്‍ 112 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സെല്‍ വ്യക്തമാക്കുന്നത്. കോവാക്‌സിനാണെങ്കില്‍ 28 മുതല്‍ 42 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഇന്ന് ഉച്ചവരെ 44,22,85,854 പേര്‍ക്കാണ് ഒന്നാം ഡോസ് കുത്തിവെപ്പ് നല്‍കിയത്. 12,59,07,443 പേര്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പും നല്‍കിയിട്ടുണ്ട്.

 

എന്നാല്‍ ആഗസ്റ്റ് 17 വരെ കോവിഷീല്‍ഡ് ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം 3,40,72,993 പേര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. 46,78,406 പേര്‍ക്ക് കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തശേഷം സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാന്‍ കഴിഞ്ഞിട്ടില്ല.അതേസമയം, രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ ഒന്നാം ഡോസ് വീണ്ടുമെടുക്കണമെന്ന നിര്‍ദേശമില്ലെന്ന് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സെല്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published.