India
image_print

ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം

Written by

archanaa chuqwe

സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2021ലെ പ്രോജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് ആദ്യം നല്‍കിയത്. ലക്ഷ്യം കൈവരിക്കാന്‍ പ്രയത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ചേര്‍ത്ത് ആകെ 2,45,13,225 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,77,88,931 പേര്‍ക്ക് ഒന്നാം ഡോസും 67,24,294 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 18 വയസ്സിന് മുകളിലുള്ള ജനസംഖ്യ അനുസരിച്ച് 61.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23. 43 ശതമാനം പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. വാക്‌സിന്‍ സ്വികരിച്ചതില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് സ്ത്രീകളാണ്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,27,53,073 ഡോസ് സ്ത്രീകള്‍ക്കും 1,17,55,197 പുരുഷന്മാര്‍ക്കും ആണ് നല്‍കിയത്. സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published.