India
image_print

കോവിഡ് വാക്സിന്‍ സ്വന്തം വാര്‍ഡില്‍;മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍

Written by

archanaa chuqwe

സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുണ്ടായ ആശങ്കള്‍ക്ക് വിരാമം. ഇനി സ്വന്തം വാര്‍ഡില്‍ കോവിഡ് വാക്സിന്‍ ലഭ്യമാകും.സര്‍ക്കാരിന്റെ പുതുക്കിയ വാക്‌സിന്‍ വിതരണ മാര്‍ഗരേഖയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഇത് പ്രകാരം കോവിഡ് വാക്‌സിനെടുക്കാന്‍ ഇനി മുതല്‍ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം.

മാത്രവുമല്ല സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡില്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരോട് ഇക്കാര്യം അരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കും.താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാല്‍ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ക്കാകും മുന്‍ഗണന. വാക്‌സിന്‍ വിതരണത്തിനായി വാര്‍ഡ് തലത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്‌സിന്‍ പകുതി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും പകുതി സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വിതരണം ചെയ്യണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്‌സിന്‍ ജില്ലകളിലേക്ക് വിതരണം ചെയ്തു.

Leave a Reply

Your email address will not be published.