India
image_print

സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിൻ കെട്ടിക്കിടക്കുന്നു

Written by

archanaa chuqwe

സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കെട്ടിക്കിടക്കുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ2.40 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഉൾപ്പെടെ സംസ്ഥാന സർക്കാർ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വിതരണംചെയ്ത വാക്സിനും ഇതിലുൾപ്പെടുന്നു.വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന സർക്കാരിന് കത്തുനൽകിയിട്ടുണ്ട്.എന്നാൽ
വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരും നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ആരോപണം.

 

അതേസമയം കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന് കീഴിലുള്ള 50 സ്വകാര്യ ആശുപത്രികളിലായി 2.40 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനാണ് ഉള്ളത്. പത്ത് ഡോസടങ്ങിയ വാക്സിന്റെ ഒരു വയലിന് 6300 രൂപയാണ് വില.ആറുമാസമാണ് കോവിഷീൽഡ് വാക്സിന്റെ കാലാവധിയെന്നതിനാൽ ഇവ നശിച്ചുപോകാൻ സാധ്യതയേറെയാണ്. കോവാക്സിനും സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ കൈവശവും ആവശ്യത്തിന് വാക്സിൻ ശേഖരമുണ്ട്.
സൗജന്യമായി സർക്കാർ ആശുപത്രികളിൽനിന്ന് വാക്സിൻ കിട്ടാൻ തുടങ്ങിയതോടെയാണ് സ്വകാര്യാശുപത്രികളിൽ വാക്സിന് ആവശ്യക്കാർ കുറഞ്ഞത്. കോവിഡ് പടർന്നുപിടിച്ച നാളുകളിൽ ദിവസം ആയിരത്തിൽ പരം ഡോസുകൾക്ക് ആവിശ്യകാർ ഉണ്ടായിരുന്നു എന്നാൽ ഇപ്പോഴിത് നൂറിൽ താഴെയായി കുറഞ്ഞു.അതേസമയം 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുത്തേക്കുമെന്നതിനാൽ വാക്സിൻ തിരിച്ചെടുക്കേണ്ടന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.

Leave a Reply

Your email address will not be published.