India
image_print

കോന്നിയിൽ സിപിഎമ്മിന് ഏകപക്ഷീയ നിലപാട്; ചിറ്റയം ഗോപകുമാറിനും വിമർശനം

Written by

archanaa chuqwe

കോന്നിയിൽ സിപിഎമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് വിമർശനം. സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്നാണ് വിമർശനം. പ്രവർത്തനങ്ങൾ ഭൂരിപക്ഷം കുറയാൻ കാരണമായെന്നാണ് കണ്ടെത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിൽ സിപിഎമ്മിലെ പ്രശ്നങ്ങൾ വോട്ട് ചോർത്തിയെന്നും എംഎൽഎ എന്ന നിലയിൽ ചിറ്റയം ഗോപകുമാറിന്‍റെ പ്രവർത്തനങ്ങൾ മുൻ കാലങ്ങളിലേത് പോലെ ആയിരുന്നില്ലെന്നും സിപിഐ അവലോകന റിപ്പോർട്ടിൽ വിമർശിക്കുന്നു.

Leave a Reply

Your email address will not be published.