India
image_print

സിപിഎം വഴിയമ്പലമായി മാറി; കെ സുധാകരന്‍

Written by

archanaa chuqwe

കൂറുമാറ്റക്കാരെയും അവസരവാദികളെയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് സിപിഎം മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎം ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി, പുറത്താക്കുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന കളക്ഷന്‍ ഏജന്റ് ആയി എ കെ ജി സെന്റര്‍ അധ:പതിച്ചു. അനില്‍കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അദ്ദേഹത്തെ പുറത്താക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നും കെ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, അനില്‍കുമാറിന് സിപിഐഎമ്മിനെ കുറിച്ച് ബോധ്യമുണ്ടായിരുന്നെങ്കില്‍ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി വിടാമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നുള്ള വെയ്സ്റ്ററുകളെ സിപിഐഎം സ്വീകരിച്ചു കൊണ്ടിരിക്കുന്നവെന്ന് കെ മുരളീധരനും ആരോപിച്ചു.

വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് പി ടി തോമസ് എം എല്‍ എ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കാത്തവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എം എല്‍ എയും തുറന്നടിച്ചു.

Leave a Reply

Your email address will not be published.