India
image_print

മലപ്പുറത്ത് സിപിഎമ്മില്‍ അച്ചടക്ക നടപടി

Written by

archanaa chuqwe

മലപ്പുറം ജില്ലയിൽ സി.പി.എമ്മിൽ കടുത്ത അച്ചടക്കനടപടി. മുൻ എം.എൽ.എയടക്കം മൂന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തരംതാഴ്ത്തിയതായി റിപ്പോർട്ട്.

പാർട്ടി കമ്മിഷനുകളുടെ ശുപാർശയനുസരിച്ചാണ് അച്ചടക്ക നടപടി. പെരിന്തൽമണ്ണയിൽ മുൻ എം.എൽ.എ. കൂടിയായ വി. ശശികുമാർ, സി. ദിവാകരൻ എന്നീ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്കും പൊന്നാനിയിൽ ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്.

സംസ്ഥാന കമ്മിറ്റിയംഗമായ പി.പി. വാസുദേവനെതിരേ തീരുമാനമെടുക്കാൻ സംസ്ഥാനകമ്മിറ്റിക്കു ശുപാർശചെയ്തു. പെരിന്തൽമണ്ണയിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥി 38 വോട്ടിനു പരാജയപ്പെട്ടത് അന്വേഷിച്ച കമ്മിഷന്റെ ശുപാർശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുൾപ്പെടെ ഏഴുപേർക്കെതിരേയാണ് നടപടി. അഞ്ചുപേരെ തരംതാഴ്ത്തി. രണ്ടുപേരെ താക്കീതുചെയ്തു. പൊന്നാനിയിൽ സ്ഥാനാർഥി പ്രഖ്യാപനസമയത്തെ പ്രതിഷേധപ്രകടനങ്ങളാണ് പാർട്ടിയെ ഞെട്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *