India
image_print

കോഹ്ലി ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗംഭീർ

Written by

archanaa chuqwe

വിരാട് കോഹ്‌ലി ഇനി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ലെന്നും ഗംഭീർ പറഞ്ഞു.

എം.എസ് ധോണി പോലും നായകസ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‌ലിക്ക് കീഴിൽ കളിച്ചുവെന്നും ഗംഭീർ പറഞ്ഞു. “ഇനിയെന്താണ് നിങ്ങൾക്ക് കാണേണ്ടത്? എനിക്കറിയില്ല. നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ലെന്നാണ് എന്റെ വിശ്വാസം. എം.എസ് ധോണിയെ പോലുള്ളവർ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറി. അദ്ദേഹം കോഹ്‌ലിക്ക് കീഴിലും കളിച്ചിട്ടുണ്ട്. അദ്ദേഹം മൂന്ന് ഐ.സി.സി ട്രോഫികൾ, മൂന്നോ നാലോ ഐ.പി.എൽ ട്രോഫികൾ നേടി” ഗംഭീർ പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ പരമ്പര നഷ്ടത്തോടെ കോഹ്‌ലി കഴിഞ്ഞ ശനിയാഴ്ചയാണ് ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്നും രാജിവെച്ചത്.

 

 

Leave a Reply

Your email address will not be published.