India
image_print

വേഗതയേറിയ ബൗളിംഗ്; ഉംറാന്‍ മാലിക്ക് ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ് ബൗളര്‍

Written by

archanaa chuqwe

ഉംറാന്‍ മാലിക്കിനെ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ നെറ്റ് ബൗളറായി തെരഞ്ഞെടുത്തു. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസറായിരുന്നു ഉംറാന്‍ മാലിക്ക്.

ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ഈ കശ്മീരുകാരന്‍ സ്വന്തമാക്കിയിരുന്നു. 21 കാരനായ ഉംറാന്‍ 150.6 കിലോമീറ്റര്‍ പവര്‍ ഹവര്‍ വേഗതയിലെറിഞ്ഞായിരുന്നു റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

സീസണില്‍ ഹൈദരാബാദ് മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ഉംറാന്റെ പ്രകടനം ആരാധകര്‍ക്കിടയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഉംറാന്‍ രണ്ടുവിക്കറ്റും നേടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.