India
image_print

ടി-20 ലോകകപ്പ്: മുൾമുനയിൽ നിർത്തുന്ന മത്സരം ഇന്ന്, ഇന്ത്യ സ്കോട്ട്‌ലൻഡിനെ നേരിടും

Written by

archanaa chuqwe

ടി-20 ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെ നേരിടാനൊരുങ്ങി ടീം ഇന്ത്യ. സെമിഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാവൂ. സ്കോട്ട്‌ലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ പോസിറ്റീവ് സമീപനം തന്നെ ഈ കളിയിലും ടീം ഇന്ത്യ പുറത്തെടുക്കേണ്ടതുണ്ട്. രാഹുലും രോഹിതും ഫോമിലെത്തിയത് ആശ്വാസമാണ്. അതിനെക്കാളുപരി ഇരുവരും ആക്രമണോത്സുക സമീപനം കാഴ്ചവച്ചതും ഇന്ത്യക്ക് ഗുണമാണ്.

അബുദാബിയിലേതുപോലെ ബാറ്റിംഗ് ആയാസരഹിതമായ പിച്ച് അല്ലെങ്കിലും ഇന്ത്യക്ക് മുന്നിൽ അത് മാത്രമേ വഴിയുള്ളൂ. ടീമിൽ മാറ്റങ്ങളുണ്ടാവാനിടയില്ല. ഹർദ്ദിക് ഫോമിലെത്തിയത് ഇന്ത്യക്ക് ഏറെ ആശ്വാസം പകരും. കഴിഞ്ഞ കുറേ മത്സരങ്ങളായി മോശം ഫോമിലായിരുന്ന ഹർദ്ദിക് ഫോമിലേക്ക് തിരികെ എത്തേണ്ടത് ഇന്ത്യക്ക് വളരെ അത്യാവശ്യമായിരുന്നു.

 

 

Leave a Reply

Your email address will not be published.